ബ്യൂട്ടിഷ്യനായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഫോണും ഫ്രിജും വാഷിങ് മെഷീനും മോഷ്ടിച്ചു.. സുഹൃത്ത് ഉൾപ്പടെ പിടിയിൽ…
യുവതിയെ ബലാത്സംഗം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ നാലുപേര്‍ അറസ്റ്റിലായതായി ബംഗളൂരു പൊലീസ്. യുവതിയുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബംഗളൂരു സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സാറ ഫാത്തിമ പറഞ്ഞു. ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.
ബ്യൂട്ടിഷ്യനായ യുവതിയെ സുഹൃത്തും മറ്റ് രണ്ടുപേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അതിനുശേഷം പ്രതികള്‍ അക്കൗണ്ടില്‍ നിന്ന് 20,000 രൂപ നിര്‍ബന്ധിപ്പിച്ച് ബെറ്റിങ് ആപ്പിലേക്ക് നിക്ഷേപിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.ലോണ്‍ അടയ്ക്കുന്നതിനെന്ന് പറഞ്ഞ് പ്രതികള്‍ വീട്ടില്‍ നിന്ന് രണ്ട് ഫോണുകളും ഫ്രിജും വാഷിങ് മെഷീനും എടുത്തുകൊണ്ടുപോയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ കൊളളയടിക്കല്‍, കൂട്ടബലാത്സംഗം ഉള്‍പ്പെടെ കേസ് എടുത്തതായും യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായും പരപ്പന അഗ്രഹാര പൊലീസ് അറിയിച്ചു.