ആലപ്പുഴ തോട്ടപ്പളളിയിൽ 54 കാരി മരിച്ച നിലയിൽ.. വീടിനുള്ളിൽ മുളക് പൊടി, അടുക്കള വാതിൽ ചവിട്ടി തുറന്ന നിലയിൽ..
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പളളി ഒറ്റപ്പനക്ക് സമീപം മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പള്ളി റംലത്തിനെയാണ് മരിച്ച നിലയിൽ കണ്ടത്. ഒറ്റയ്ക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 54 വയസാണ് പ്രായം. കൊലപാതകമാണോ എന്നാണ് സംശയം. വീടിനുള്ളിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. വീടിന്‍റെ അടുക്കള വാതിൽ ചവിട്ടി തുറന്ന നിലയിലാണുള്ളത്.