കദളിപ്പഴവുമായി വടക്കുംനാഥ ക്ഷേത്രത്തിലെത്തി.. സോപാനത്തില്‍ നിന്ന് നേരെ ശ്രീകോവിലില്‍…
വടക്കുംനാഥ ക്ഷേത്ര (Sree Vadakkumnathan Temple)ത്തിലെ ശ്രീകോവിലിലേക്ക് സ്ത്രീ പ്രവേശിച്ചതില്‍ വിവാദം. തൃശ്ശൂര്‍ സ്വദേശിയായ ഒരു ഭക്തയാണ് ശ്രീകോവിലില്‍ പ്രവേശിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.
നടക്കല്‍ സമര്‍പ്പിക്കാനുള്ള കദളിപ്പഴവുമായി സോപാനത്തില്‍ എത്തിയ ഇവര്‍ നേരെ ശ്രീകോവിലില്‍ പ്രവേശിക്കുകയായിരുന്നു. മേല്‍ശാന്തിയും പുറത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരും ഒച്ചവച്ചതിനെ തുടര്‍ന്ന് ഇവരെ പുറത്തെത്തിച്ച് പൊലീസിന് കൈമാറി.
എന്നാല്‍ ഇക്കാര്യം വടക്കുംനാഥന്‍ ക്ഷേത്രം ഓഫീസ് ഭാരവാഹികള്‍ മറച്ചുവെച്ചു. ചില ഭക്തരാണ് സംഭവം പുറംലോകത്ത് എത്തിച്ചത്. ജീവനക്കാരോട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയേക്കും