കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം…
നിലമ്പൂർ മൂത്തേടത്ത് വന വിഭവങ്ങൾ ശേഖരിക്കാൻ പോയസ്ത്രീ കാട്ടാന ആക്രമണത്തിൽ മരിച്ചു. ഉച്ചക്കുളം ആദിവാസി ഊരിലെ സരോജിനി (നീലി) എന്ന സ്ത്രീയാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു ഇവരെന്നാണ് വിവരം. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റാണ് മരണം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലമ്പൂർ നിയോജക മണ്ഡലത്തിലെ മൂത്തേടത്ത് എന്ന പഞ്ചായത്ത് കാടുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ്. വന്യമൃഗ ഭീഷണി നേരിടുന്ന സ്ഥലമാണെന്നാണ് വിവരം