രണ്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു; അപകടത്തിലേക്ക് മൂന്നാമതൊരു ബസ് ഇടിച്ചു കയറി…ഒരു സ്ത്രീ മരിച്ചു..

വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. 20 പേ‍ർക്ക് പരിക്കേറ്റു. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ കൂട്ടിയിടിച്ചാണ് അപകടം. രണ്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയും അതിലേക്ക് മൂന്നാമത്തെ ബസ് ഇടിച്ചു കയറുകയുമായിരുന്നു. മാലവള്ളി-കൊല്ലേഗൽ സംസ്ഥാന പാതയിലെ ബചനഹള്ളിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ 14 പേരുടെ പരിക്ക് സാരമുള്ളതാണ്.

Related Articles

Back to top button