പുഴയില്‍ കുളിക്കുന്നതിനിടെ യുവതിയെ മുതല കടിച്ച് വലിച്ച് കൊന്നു…

മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു.പുഴയില്‍ കുളിക്കുന്നതിനിടെ യുവതിയെ മുതല കടിച്ച് വലിച്ച് കൊണ്ടുപോകുകയായിരുന്നു.ഒഡീഷയില്‍ കേന്ദ്രപാറ ജില്ലയിലെ രാജ്‌നഗര്‍ ഫോറസ്റ്റ് റേഞ്ചിന് സമീപം തന്‍ലാഡിയ ഗ്രാമത്തിലാണ് സംഭവം. പുഴയില്‍ കുളിക്കുന്നതിനിടെ കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ നദിയിലില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു തുക നല്‍കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ചിത്തരഞ്ജന്‍ ബ്യൂറ അറിയിച്ചു.

പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 10 ലക്ഷം രൂപ നഷ്ടപരിഹാരം വനംവകുപ്പും കുടുംബത്തിന് കൈമാറും. ഭിതര്‍കനിക ദേശീയോദ്യാനത്തിന് സമീപമത്തുളള പുഴയിലാണ് മുതലയുടെ ആക്രമണമുണ്ടായത്. ഇവിടെ 22 മാസത്തിനിടെ 11 പേര്‍ക്കാണ് മുതലയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

Related Articles

Back to top button