മക്കളെ മാവേലിക്കരയിലുള്ള സ്കൂളിലാക്കി മടക്കം… കറ്റാനത്ത് എത്തിയപ്പോൾ ബ്യൂട്ടി പാ‌‌ർല‌‌ർ ജീവനക്കാരി…

നിയന്ത്രണം തെറ്റിയ ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ചെങ്ങന്നൂർ വെൺമണി കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ മോൻസി മാത്യുവിന്റെ ഭാര്യ ടിൻസി പി തോമസ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ന് കറ്റാനം ജങ്ഷന് വടക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. ടിൻസി സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ടിൻസി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. രാവിലെ മക്കളെ മാവേലിക്കരയിലുള്ള സ്കൂളിൽ വിട്ട ശേഷം കറ്റാനത്തെ ബ്യൂട്ടി പാർലറിലെ ജോലിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ എട്ടുവർഷമായി ഇവർ കുടുംബ സമേതം മാവേലിക്കര കല്ലുമലയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭർത്താവ് മോൻസി മാവേലിക്കര ഇൻഡസ് ഷോറൂം ജീവനക്കാരനാണ്. മക്കൾ: ഹെയ്ഡൻ മോൻസി, ഹെയ്സൽ മോൻസി. കുറത്തികാട് പൊലീസ് കേസെടുത്തു

Related Articles

Back to top button