വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ടു.. കാർ കയറി ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം…
വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി ഗൃഹനാഥ മരിച്ചു . കോട്ടയം മീനടം നാരകത്തോട് സ്വദേശിനി കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്. മകൻ ഷിജിൻ കെ. തോമസിന് (25) പരിക്കേറ്റു. പുറത്തേക്ക് പോകുന്നതിനായി ഷിജിൻ കാർ സ്റ്റാർട്ട് ചെയ്തു. ഈ സമയം ഗേറ്റ് തുറക്കാനായി അന്നമ്മ മുറ്റത്തുനിന്നു താഴേക്കിറങ്ങി. അമ്മയെ സഹായിക്കാൻ മകനും പിന്നാലെ ചെന്നു. ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാൽ കാർ താഴേക്ക് ഉരുണ്ടെന്നാണ് സൂചന.
കുത്തനെയുള്ള ഇറക്കത്തിൽ അതിവേഗത്തിലെത്തിയ കാറിന്റെ അടിയിൽ ഇരുവരും പെട്ടുപോയി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാർ ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. വീടിനു മുന്നിലെ ഗേറ്റും തകർന്നു. എൽ.ഐ.സി ഏജൻറായിരുന്നു അന്നമ്മ.