ടൗണിലൂടെ ഓട്ടോയിൽ സഞ്ചരിക്കവേ പുറത്തേക്ക് തെറിച്ചു വീണു…ചികിത്സയിലിരുന്ന വീട്ടമ്മ..

ഇടുക്കി നെടുങ്കണ്ടത്ത് ഓട്ടോയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെടുങ്കണ്ടം ഇലവും കടത്തിൽ സുൽഫത്ത് നിജാസാണ് മരിച്ചത്. നെടുങ്കണ്ടം ടൗണിലൂടെ ഓട്ടോയിൽ സഞ്ചരിക്കവേ കഴിഞ്ഞ ദിവസമാണ് സുൽഫത്ത് പുറത്തേക്ക് തെറിച്ചു വീണത്. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന്  ആശുപത്രിയിലേക്ക് പോകും വഴി ഛർദ്ദിക്കാൻ പുറത്തേക്ക് തലയിട്ടപ്പോഴാണ് സുൽഫത്ത് റോഡിലേക്ക് വീണത്. തലയ്ക്കേറ്റ പരുക്കാണ് മരണകാരണം. സുൽഫത്ത് ഓട്ടോയിൽ നിന്ന് പുറത്തേക്ക് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 

Related Articles

Back to top button