ഒരാഴ്ചക്കിടെ നടത്തിയത് 2 ശസ്ത്രക്രിയ… ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.. ചികിത്സാപിഴവെന്ന് ബന്ധുക്കൾ

ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയ ആയ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്. ചികിത്സാ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ. പത്തനംതിട്ട കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം. സങ്കീർണ്ണമായ ശസ്ത്രക്രിയ ആവശ്യമായി വന്നുവെന്നും ബന്ധുക്കളെ ബോധ്യപ്പെടുത്തിയാണ് നടപടികൾ ചെയ്തത് എന്നുമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.


