ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം.. കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം….

കോട്ടയം ആർപ്പൂക്കരയിൽ ബൈക്ക് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു. പോത്താലിൽ ബിജുവിൻ്റെ മകൾ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെഇ കോളജിലെ ബികോം അവസാന വർഷ വിദ്യാർഥിനിയാണ് മരിച്ച നിത്യ. മാന്നാനത്തെ കോളജിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രാ മധ്യേയാണ് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്.

റോയൽ എൻഫീൽഡിൻ്റെ ബുള്ളറ്റിലായിരുന്നു യുവതിയുടെ യാത്ര. അപകടത്തിൽ ബുള്ളറ്റ് ഭാഗികമായി തകർന്നു. ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചാണ് യുവതിയുടെ മരണമെന്ന് കരുതുന്നു.

Related Articles

Back to top button