ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ അപകടം.. ദാരുണാന്ത്യം…

സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ചെറൂപ്പ സ്വദേശിനി പുനത്തിൽ നബീസ ആണ് മരിച്ചത്. പെരുവയലിൽ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടയിൽ അമിത വേഗതയിൽ എത്തിയ സ്കൂട്ടർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.മാവൂർ കോഴിക്കോട് റോഡിൽ പെരുവയലിന് സമീപമാണ് അപകടം നടന്നത്.

ഇവർക്കൊപ്പം ഉണ്ടായിരുന്ന മകന്‍റെ കുട്ടിക്കും സാരമായി പരിക്കേറ്റു. കൂടാതെ സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button