വിമാനത്തിൽ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി..സീറ്റിൽ മലമൂത്രവിസർജനം നടത്തി യുവതി…

വിമാനത്തിൽ വെച്ച് വിവസ്ത്രയാവുകയും സീറ്റിൽ മലമൂത്രവിസർജനം നടത്തിയും യാത്രക്കാരി. ഫിലാഡല്‍ഫിയയില്‍നിന്ന് ഷിക്കാഗോയിലേക്ക് പോവുകയായിരുന്ന സൗത്ത്‌വെസ്റ്റ് എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിയുടെ ഈ പ്രവർത്തി സഹയാത്രികരെയും ജീവനക്കാരെയും ആകെ വലച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന് പിന്നിലെ പ്രകോപനം എന്തെന്ന് അറിയില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിമാനസീറ്റിലിരുന്ന് വിസര്‍ജനം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടർന്ന് വിമാനം ഷിക്കാഗോയിലെ മിഡ്‌വേ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും പാഞ്ഞെത്തി. യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശുചീകരണത്തിനായി മണിക്കൂറുകളോളം വിമാനം സര്‍വീസില്‍നിന്ന് പിന്‍വലിക്കേണ്ടിവന്നു.

യാത്രക്കാര്‍ക്കുണ്ടായ കാലതാമസത്തിനും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നുവെന്ന് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, യാത്രക്കാരിക്കുനേരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നതില്‍ വ്യക്തതയില്ല.

Related Articles

Back to top button