യുവമോർച്ച നേതാവ് പങ്കാളിയെ ക്രൂരമായി മർദ്ദിച്ച സംഭവം..പെൺകുട്ടിയുടെ മൊഴി പുറത്ത്..

കൊച്ചിയിൽ പങ്കാളിയെ യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി മൊബൈൽ ചാർജർ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗോപു നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. വീട്ടിൽ പോകാൻ അനുവദിക്കില്ല. ചാർജർ കേബിൾ ഉപയോഗിച്ച് നിരന്തരം മർദ്ദിക്കും. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും, ആ വീട്ടിൽ ഒറ്റക്ക് താമസിക്കാൻ പേടിയായതിനാൽ വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു. തന്റെ ആദ്യ വിവാഹത്തിനുള്ള കുട്ടികളെ കൊല്ലുമെന്ന് ഗോപു പലപ്പോഴും പറഞ്ഞിരുന്നുവെന്നും യുവതി പറയുന്നു.

വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോവുമ്പോഴാണ് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചത്. പങ്കാളിയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ​ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേഹം മുഴുവൻ മർദ്ദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. അതിക്രൂരമായ രീതിയിലാണ് പെൺകുട്ടിയെ മർദ്ദിച്ചിരിക്കുന്നത്.

യുവതി തുടരെത്തുടരെ മർദ്ദനത്തിനിരയായിരുന്നു എന്ന് ശരീരത്തിലെ പാടുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഇവർ രണ്ട് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവമോർച്ചയുടെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയാണ് ഗോപു പരമശിവൻ. ഇവർ 5 വർഷമായിട്ട് ഒന്നിച്ചാണ് താമസം. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പരമശിവൻ മരട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് പെൺകുട്ടിയെ കണ്ടെത്തി ഇന്നലെ രാത്രി തന്നെ ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് രാവിലെയാണ് ഇവർ സ്റ്റേഷനിൽ എത്തുന്നത്. കഴിഞ്ഞ 5 വർഷമായി അതിക്രൂരമർദ്ദനമാണ് ഗോപുവിൽ നിന്ന് നേരിടുന്നതെന്ന് പെൺകുട്ടി വെളിപ്പെടുത്തി.

പെൺകുട്ടി പറയുന്നത് ഇങ്ങനെ: പുറത്ത് പോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടും. തിരികെ വീട്ടിലെത്തിയാൽ ഇയാൾ ക്രൂരമായി മർദ്ദിക്കും. മൊബൈൽ ചാർജർ പൊട്ടുന്നത് വരെ അടിക്കുന്നതാണ് രീതി. യുവതിയുടെ ദേഹം മുഴുവൻ രക്തം കട്ട പിടിച്ച പാടുകളുണ്ട്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

യുവതിയുടെ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുവതി വിവാഹമോചിതയാണ്. ആദ്യവിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ഗോപുവിന് എന്തെങ്കിലും മാനസിക വൈകല്യമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ നിലവിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Related Articles

Back to top button