ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.. പിന്നാലെ ഭാര്യ തൂങ്ങി മരിച്ചു…
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ച വർത്തയറിഞ്ഞതോടെ ഭാര്യ തൂങ്ങി മരിച്ചു.ബംഗളൂരുവിലാണ് സംഭവം .ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മെലിനബെസിഗെ ഗ്രാമത്തിലെ ഷില്ലെക്യാതർ ക്യാമ്പിൽ താമസിക്കുന്ന മഞ്ജുനാഥ് (25)ആണ് മരിച്ചത് . ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ അമൃത (21) വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു . മൈസൂരു സ്വദേശികളായ ഇരുവരും പ്രണയിച്ച് മൂന്നുവർഷം മുമ്പാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു