ജോലിക്ക് വരുന്നതിനിടെ യുവതി ബസിൽ കുഴഞ്ഞു വീണു..പിന്നാലെ…
ബസ്സിൽ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാർ. ഇന്ന് ഉച്ചക്ക് 2.15 ഓടെയാണ് സംഭവം, തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൽ ജോലി ആവശ്യത്തിന് വരുന്നതിനിടെ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടന്‍ തന്നെ തൃശൂര്‍ അശ്വിനി ആശുപത്രിയിലേക്ക് ബസ്സ് തിരിച്ചു വിട്ടു. യുവതിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുന്നംകുളം റുട്ടില്‍ ഓടുന്ന ജോണീസ് ബസ്സ് ജീവനക്കാരാണ് അവസരോചിതമായ ഇടപെടലിലൂടെ രക്ഷകരായത്. മുണ്ടൂര്‍ സ്വദേശിനിയാണ് യുവതി. ഇവര്‍ സുഖം പ്രാപിച്ചു വരുന്നു.