മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി ലക്ഷങ്ങൾ തട്ടി.. യുവതി പിടിയിൽ.. ആലപ്പുഴക്കാരിയായ യുവതിയാണ്….
വിവാഹ വാഗ്‌ദാനം നൽകി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. തൃശ്ശൂർ പൂമംഗലം എടക്കുളം പാളയംകോട് പി എ നിത(24)യെയാണ് പിടികൂടിയത്.കളമശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.‘വേ ടു നിക്കാഹ്’ എന്ന ഓൺലൈൻ മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കിയാണ് നിത തട്ടിപ്പ് നടത്തിയത്. 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ആലപ്പുഴക്കാരിയായ യുവതിയാണ് തട്ടിപ്പിനിരയായത്. കേസിലെ ഒന്നാംപ്രതി നിതയുടെ ഭർത്താവ് ഫഹദ് വിദേശത്താണ്. എസ്ഐ അനിൽകുമാർ, എഎസ്ഐ ഷിനി പ്രഭാകർ, സിനു ചന്ദ്രൻ എന്നിവർ ചേർന്നാണ് നിതയെ പിടികൂടിയത്.