കുഞ്ഞിനെ കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു.. വ്യാജ ഡോക്ടർ പിടിയിൽ…

യുവതിയെ അവരുടെ കുഞ്ഞിന്‍റെ മുന്നിൽ വച്ച് വ്യാജ ഡോക്ടർ ബലാത്സംഗം ചെയ്തെന്ന് പരാതി. 26 വയസ്സുകാരിയാണ് അതിക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം നടന്നത്.
ജലദോഷം ബാധിച്ച കുഞ്ഞിനെ ഡോക്ടറെ കാണിക്കാനാണ് യുവതി ക്ലിനിക്കിൽ എത്തിയത്. ഛത്തർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ക്ലിനിക്ക്. കുട്ടിയെ ആവി കൊള്ളിക്കണമെന്ന് വ്യാജ ഡോക്ടർ പറഞ്ഞു. അതിനായി ക്ലിനിക്കിനോട് ചേർന്നുള്ള തന്‍റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.
കുട്ടിയുമായി യുവതി വീട്ടിൽ കയറിയ ഉടനെ വ്യാജ ഡോക്ടർ വാതിൽ പൂട്ടി. തുടർന്ന് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


