ആവശ്യപ്പെട്ട പണം നൽകിയില്ല.. അമ്മയെയും സഹോദരിയെയും മർദിച്ചു.. അറസ്റ്റ് ചെയ്യാനെത്തിയ വനിതപൊലീസിനെയും ആക്രമിച്ച യുവതി…

വീട്ടിൽ അതിക്രമിച്ചുകയറി മാതാവിനെയും സഹോദരിയെയും മർദിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി വടക്കുമ്പാട് സ്വദേശി റസീനയെയാണ് ധർമടം പൊലീസ് പിടികൂടിയത്. ഈ മാസം പതിനേഴിനാണ് സംഭവം. കൂളി ബസാറിലുളള സഹോദരിയുടെ വീട്ടിലെത്തിയ റസീന മാതാവിനോട് പണം ആവശ്യപ്പെട്ടു

നൽകാതിരുന്നതോടെ അവരെ മർദിച്ചു. വീട്ടുപകരണങ്ങൾ കൊണ്ട് സഹോദരിയെയും അവരുടെ പതിനഞ്ച് വയസ്സുളള മകളെയും ആക്രമിച്ചു. ധർമടം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വനിതാ പൊലീസിനെയും റസീന തളളി താഴെയിട്ടു. നിരവധി കേസുകളിൽ പ്രതിയാണ് റസീന. മദ്യപിച്ച് വാഹനമോടിച്ച് നടുറോഡിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനും വനിതാ എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനുമുൾപ്പെടെ ഇവർക്കെതിരെ കേസുണ്ട്.

Related Articles

Back to top button