മകൻ വിദേശത്ത്.. മരുമകളുമായി സ്വത്ത് തർക്കം.. ഒടുവിൽ യുവതി ഭർതൃപിതാവിനെ വെട്ടിപരുക്കേൽപ്പിച്ചു…

യുവതി ഭർതൃ പിതാവിനെ വെട്ടിപരുക്കേൽപ്പിച്ചു.പരുക്കേറ്റ മലയിൽ മുഹമ്മദാലി (65) യെ മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദാലിയുടെ മകൻ ഷെരീഫിൻ്റെ ഭാര്യ ഷബ്നയാണ് വെട്ടി പരുക്കേൽപ്പിച്ചത്. ഷെരീഫ് വിദേശത്താണ്. പാലക്കാട് കണ്ടമംഗലം പുറ്റാനിക്കാട് ആണ് സംഭവം.

സ്വത്ത് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമീക വിവരം.അതേസമയം പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്.

Related Articles

Back to top button