ചൂത് കളിച്ച് ഉണ്ടായ കടം വീട്ടാൻ സുഹൃത്തിനൊപ്പം ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച് ഭർത്താവ്.. സമ്മതിക്കാതെ വന്നപ്പോൾ..
ഭർത്താവിന്റെ സഹായത്തോടെ സുഹൃത്ത് യുവതിയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. 50,000 രൂപയുടെ കടം വീട്ടാൻ വേണ്ടിയാണ് ഭർത്താവ് ഇതു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഡോറിലെ വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു
ധാറിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കൻവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഭർത്താവ് താമസിക്കുന്നത്. യുവതി ഇൻഡോർ സ്വദേശിനിയാണ്. തന്റെ ഭർത്താവ് ചൂതാട്ടക്കാരനാണെന്നും ഇതുമൂലം കടം വർദ്ധിച്ചുവെന്നും യുവതി പരാതിപ്പെട്ടതായി കൻവാൻ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അഭയ് നീമ പറഞ്ഞു
കടക്കെണിയിലായ ഭർത്താവ് പണം കടം വാങ്ങിയ സുഹൃത്തുമായി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് സ്ത്രീ പരാതിയിൽ ആരോപിച്ചു. ഒളിവിൽ പോയ രണ്ടുപേർക്കുമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. “സംഭവം അന്വേഷിച്ചുവരികയാണ്. ഇരയുടെ മൊഴി ഇൻഡോറിൽ രേഖപ്പെടുത്തുമെന്നാണ് ധാർ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗീതേഷ് കുമാർ ഗാർഗെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.