ലണ്ടനിൽ വർക്ക് വിസ.. 10 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍ക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോട്ടയം, പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍(25) ആണ് അറസ്റ്റിലായത്. നിരവധിപേരെയാണ് ഐറിന്‍ വിസ തട്ടിപ്പിനിരയാക്കിയത്.

വിസ വാഗ്ദാനം നല്‍കി കാഞ്ചിയാര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഐറിന്‍ 10 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തിരുന്നു. ഇത്തരത്തില്‍ നിരവധിപേരില്‍ നിന്ന് പണം തട്ടിയതായി വിവരം പുറത്ത് വരുന്നുണ്ട്. ഐറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കൂടുതൽ തട്ടിപ്പ് വിവരം പുറത്ത് വന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇനിയും ഇവര്‍ക്കെതിരെ കേസുകള്‍ എടുക്കാൻ സാധ്യതയുണ്ട്.

Related Articles

Back to top button