മദ്യത്തിന് അടിമയായ ഭർത്താവ് ഉപദ്രവിച്ചിരുന്നത് അമ്മയെ തൃപ്തിപ്പെടുത്താൻ..മകളെ അസഭ്യം പറയും..

ഏറ്റുമാനൂരിൽ ഗാർഹിക പീഡനമെന്ന് പരാതി. മദ്യത്തിന് അടിമയായ ഭർത്താവും ഭർതൃമാതാവും ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. 19-കാരിയായ മകളെയും ഭർത്താവ് ജോമോൻ മർദ്ദിച്ചെന്ന് വീട്ടമ്മ. വീടിനുള്ളിലെ . യുവതി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നാളുകളായി ഇവർ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. തിരികെ വന്നപ്പോൾ പ്രശ്നങ്ങൾ രൂക്ഷമായെന്നും ഇവർ പറഞ്ഞു.’ഞാൻ കുടുംബം നശിപ്പിക്കുന്നുവെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഭർതൃമാതാവ് ആരോപിക്കുന്നത്. മാനസികമായി പീഡിപ്പിക്കും. എന്റെ കുടുംബം അതാണല്ലോ എന്നോർത്താണ് ഒന്നും മിണ്ടാതിരുന്നത്. അമ്മയെ തൃപ്തിപ്പെടുത്താനായി ഭർത്താവ് ഉപദ്രവിക്കും. മക്കളെയും തല്ലും. ഇളയ മകളെ അസഭ്യം പറയുമായിരുന്നു’, യുവതി പറഞ്ഞു.

Related Articles

Back to top button