‘ഇത്രയും നാൾ കീടനാശിനി വിഷം ഉത്പാദിപ്പിച്ചിരുന്ന ബിജെപി, പി.സി ജോർജിന്റെ വരവോടെ സയനൈഡ് ഉൽപാദന ഫാക്ടറിയായി മാറി’……

ബിജെപിക്കെതിരെയും പി.സി ജോർജിനെതിരെയും വിമർശനവുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇത്രയും നാൾ കീടനാശിനി വിഷം ഉത്പാദിപ്പിച്ചിരുന്ന ബിജെപി, ‘പി.സി ജോർജിന്റെ വരവോടെ സയനൈഡ് ഉൽപ്പാദന ഫാക്ടറിയായി മാറി’യെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ‘സിപിഎം നേതാക്കൾ പോലും ഇതുവരെ പിസി ജോർ‌ജിനെ തള്ളിപ്പറഞ്ഞിട്ടില്ല.

മുസ്‍ലിം എന്ന് പേരിലുള്ളതുകൊണ്ട് ലീ​ഗിനെ വർ​ഗീയപാർട്ടിയെന്ന് വിളിച്ചയാളാണ് താൻ. എന്നാൽ ഇപ്പോ അതിൽ സത്യമില്ലായിരുന്നു എന്ന് മനസ്സിലാവുന്നു’ എന്നും സന്ദീപ് വാര്യർ പറഞ്ഞു. റൂവി കെ.എംസിസിയുടെ ഫുട്ബോൾ ടൂർ‌ണമെന്റിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മസ്കത്തിൽ എത്തിയതായിരുന്നു സന്ദീപ് വാര്യർ.

Related Articles

Back to top button