കാറ്റും മഴയും ശക്തമാകുന്നു… വ്യാപകനാശനഷ്ടം…

വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴയും വ്യാപകനാശനഷ്ടമാണുണ്ടാക്കിയത്. കോഴിക്കോടും കണ്ണൂരും പാലക്കാടും മലപ്പുറത്തുമായി വിവിധയിടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു. കഴിഞ്ഞ വ‍ർഷം ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂരിലും കാസർകോട്ടും റെഡ് അലർട്ടും മറ്റെല്ലാ വടക്കൻ ജില്ലകളിലും ഓറഞ്ച് അലർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഇടവിട്ട് ശക്തമായ മഴയും കാറ്റും വടക്കൻ ജില്ലകളിലുണ്ടാക്കിയത് വ്യാപക നാശനഷ്ടമാണ്.

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. മരണം വീണ് പത്തു വീടുകൾ കൂടി തകർന്നു. നദീ തീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കരിപ്പൂർ വിമാനത്താവളത്തിൻറെ ചുറ്റുമതിൽ ഭാഗം കനത്ത മഴയിൽ തകർന്നു.

Related Articles

Back to top button