‘നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും, ആളുകൾ എൽഡിഎഫിന് തന്നെയാണ് വോട്ടുകൾ ചെയ്തത്…വി കെ പ്രശാന്ത്

തിരുവനന്തപുരം: കേരളത്തിൽ വോട്ടിങ് ശതമാനം വർദ്ധിച്ചത് ഒരുതരത്തിലും വട്ടിയൂർക്കാവിലെ ബാധിക്കില്ലെന്ന് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ വി കെ പ്രശാന്ത്. വട്ടിയൂർക്കാവ് മണ്ഡലം സേഫ് ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരത്തിൽ പരം ആളുകൾ വോട്ട് ചെയ്തു. കഴിഞ്ഞ വർഷത്തിന് സമാനമായ വോട്ടിങ് തന്നെയാണ് ഇപ്രാവശ്യവും നടന്നത്. നെഗറ്റീവ് വോട്ടിങിലേക്ക് വട്ടിയൂർക്കാവ് പോയിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു. എസ്ഐആറിന്റെ പശ്ചാത്തലത്തിൽ വോട്ടിങ് ശതമാനത്തിൽ വർദ്ധനവ് പറയാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ആളുകൾ എൽഡിഎഫിന് തന്നെയാണ് വോട്ടുകൾ ചെയ്തത് താൻ ശുഭാപ്തി വിശ്വാസത്തിലാണ് എന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.

Related Articles

Back to top button