‘ബിജെപി ഒരു പാർട്ടിയല്ല, അത് വഞ്ചനയാണ്’; എസ്ഐആർ ‘കളി’ യുപിയിൽ അടക്കം അനുവദിക്കില്ല…

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിഹാറില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) വഴി നടത്തുന്ന ‘കളി’ മറ്റ് സംസ്ഥാനങ്ങളില്‍ സാധ്യമാകില്ലെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബിജെപി ഒരു പാര്‍ട്ടിയല്ലെന്നും അത് വഞ്ചനയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് അഖിലേഷിന്റെ പ്രതികരണം.
‘ബിഹാറില്‍ എസ്‌ഐആര്‍ വഴി കളിച്ച കളി പശ്ചിമബംഗാളിലോ തമിഴ്‌നാട്ടിലോ ഉത്തര്‍പ്രദേശിലോ നടക്കില്ല. കാരണം ഈ തിരഞ്ഞെടുപ്പ് ഗൂഢാലോചന വെളിപ്പെട്ടുകഴിഞ്ഞു. ഇനി ഈ കളി കളിക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ല. സിസിടിവി പോലെ ഞങ്ങളുടെ പിപിടിവി അതായത് ‘പിഡിഎ സെന്റിനെല്‍’ ജാഗ്രതയോടെ തുടരുകയും ബിജെപിയുടെ പദ്ധതികളെ പരാജയപ്പെടുത്തുകയും ചെയ്യും. ബിജെപി ഒരു പാര്‍ട്ടിയല്ല. വഞ്ചനയാണ്’: അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു.പരിഷ്‌കരണം



