നാട്ടികയിൽ മുകുന്ദനെ യുഡിഎഫ് സ്വതന്ത്രനാകുമോ…കോൺഗ്രസ് തീരുമാനം വൈകുന്നു

നാട്ടിക സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസിന്റെ തീരുമാനം കാത്ത്, സിപിഐ വിട്ട എംഎൽഎ സി സി മുകുന്ദൻ. നേരത്തെ ചർച്ചകൾ നടന്നിരുന്നുവെങ്കിലും, മുകുന്ദൻ നാട്ടികയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനം വൈകുകയാണ്. നാട്ടികയിൽ പാർട്ടിക്ക് സ്ഥാനാർത്ഥിയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കോൺഗ്രസ് മുകുന്ദനോട് നിലപാട് വ്യക്തമാക്കിയിട്ടില്ല. മൂന്ന് ദിവസം കൂടി കാത്തിരിക്കാനാണ് മുകുന്ദന്റെ തീരുമാനം.

കോൺഗ്രസിന്റെ മറുപടി അനുകൂലമല്ലെങ്കിൽ തന്നെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ച് ചേർത്ത് തുടർ തീരുമാനങ്ങളെടുക്കും. മുന്നണികളുടെ പിൻബലമില്ലാതെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് ഒരു വിഭാഗം മുകുന്ദനോട് ആവശ്യപ്പെട്ടതായാണ് വിവരം. മുകുന്ദനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ബിജെപിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് പിന്തുണയ്ക്കില്ലെന്ന സ്ഥിതി വന്നാൽ ബിജെപി പിന്തുണ സ്വീകരിക്കുമോ എന്നതിലും വ്യക്തതയില്ല.

Related Articles

Back to top button