പെരുമ്പാവൂരിൽ ‘കൈ’ വിടുമോ… എൽദോസിന് സീറ്റില്ലാത്തതിൽ പ്രാദേശിക കോൺഗ്രസിൽ കലാപം….

കൊച്ചി: സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ പെരുമ്പാവൂർ കോൺഗ്രസിൽ പൊട്ടിത്തെറി. സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ പ്രാദേശിക നേതൃത്വത്തിലെ ഒരു വിഭാഗം രംഗത്തെത്തി. ഹൈക്കമാൻഡ് നിർദ്ദേശിച്ച മനോജ് മൂത്തേടനെ സ്ഥാനാർത്ഥിയായി അംഗീകരിക്കണോ എന്ന കാര്യത്തിൽ ഗൗരവതരമായ ആലോചനകളിലാണ് പ്രാദേശിക നേതാക്കൾ.

എൽദോസ് കുന്നപ്പള്ളിയെ മാറ്റിനിർത്തിയത് നീതിയുക്തമല്ലെന്നാണ് അണികളുടെ വാദം. ഇതിന് മറുപടിയായി ഇവർ ഉയർത്തുന്നത് പി.കെ. ശശിയുടെ ഉദാഹരണമാണ്. സമാനമായ വിവാദങ്ങളിൽ ഉൾപ്പെട്ട പി.കെ. ശശിയെ യു.ഡി.എഫ് ഉൾക്കൊള്ളുമ്പോൾ, എൽദോസിനെ മാത്രം എന്തിന് മാറ്റിനിർത്തി എന്ന ചോദ്യമാണ് നേതൃത്വത്തിന് നേരെ ഉയരുന്നത്.

Related Articles

Back to top button