വന്യജീവി ആക്രമണം…കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി…

വന്യ ജീവി ആക്രമണം സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഈ വിഷയം ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഇത് ഒരു സങ്കീര്‍ണമായ സാഹചര്യമാണ്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇനിയും സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മണ്ഡലത്തിലെത്തിയത്. നാളെ തിരികെ പോകും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ഖജാന്‍ജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളിലും പ്രിയങ്ക പങ്കെടുക്കും.

Related Articles

Back to top button