ചാരുംമൂട്ടിൽ കാട്ടുപന്നിക്ക് പിന്നാലെ കാട്ടുപോത്തും; പ്രദേശവാസികൾ ഭീതിയിൽ

ആലപ്പുഴ: കഴിഞ്ഞ ആറു വർഷമായി കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുന്ന ചാരുംമൂട് മേഖലയിൽ കാട്ടുപോത്തും എത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ കെ പി റോഡിലെ പ്രസി സാനറ്റോറിയത്തിന്റെ മതിൽ അവസാനിക്കുന്ന ഭാഗത്താണ് യാത്രക്കാർ കാട്ടുപോത്തിനെ കണ്ടത്. കാറിൽ ചെട്ടികുളങ്ങര അമ്പലത്തിലേക്ക് പോകുകയായിരുന്ന ഫോട്ടോഗ്രാഫർമാരായ ഷാജി ഡേലൈറ്റും സന്തോഷ് ഫോട്ടോ വേൾഡും ചേർന്നാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. വാഹനം അടുത്തെത്തിയതോടെ കാട്ടുപോത്ത് ടെലിഫോൺ എക്സ്ചേഞ്ചിന് കിഴക്കുവശത്ത് അതിരില്ലാത്ത കാടുപിടിച്ച പറമ്പിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു



