ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാന.. മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ..

കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാന. ആനയെ മയക്കുവെടിവെച്ച് പിടികൂടാനാണ് ആലോചന. കുട്ടിയാനയാണ് കാട് ഇറങ്ങി വന്നിട്ടുളളത്. കാട്ടാന ഇറങ്ങിയതിനാൽ അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈന്തുംകരി, എടപ്പുഴ, കൂമൻതോട് വാർഡുകളിലാണ് നിരോധനാജ്ഞ.

ആനയെ തുരത്താൻ വനംവകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആനയുടെ തുമ്പിക്കൈയുടെ ഭാ​ഗത്ത് പരിക്കേറ്റതായി സംശയമുണ്ട്. വീണ് പരിക്ക് പറ്റിയതായാണ് സംശയം. അവശനിലയിലായ ആന റബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് കാട്ടാന കാടിറങ്ങി ജനവാസ മേഖലയിലേക്ക് എത്തിയത്.

Related Articles

Back to top button