പീച്ചി ഡാം റിസർവേയറിൽ കാട്ടാന പ്രസവിച്ചത് ചെളിക്കുണ്ടിൽ… കുട്ടിയാന കുടുങ്ങി..
പീച്ചി ഡാം റിസർവോയറിൽ കാട്ടാന പ്രസവിച്ചു. കുട്ടി ചെളിയിൽ കുടുങ്ങി. പ്ലാക്കോട് കച്ചിത്തോടാണ് സംഭവം. ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി കുടുങ്ങിയതിനാൽ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. അതേസമയം, വനപാലകരെത്തി കാട്ടാനക്കുട്ടിയെ ചെളിയിൽ നിന്ന് പുറത്തെടുക്കാൻ ശ്രമം തുടങ്ങി.


