വീടിന് ചുറ്റുമെത്തി കൃഷികൾ നശിപ്പിക്കുന്നു..ഒടുവിൽ മുറ്റത്ത് നിർത്തിയിട്ട ജിപ്പും കുത്തിമറിച്ചിട്ടു…
കക്കാടംപൊയില്‍ പീടികപ്പാറ തേനരുവിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജിപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ഏറ്റുമാനൂര്കാരന് അവറാച്ചന്റെ വീട്ടുമുറ്റത്തെ ജീപ്പാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു കാട്ടാനയെ പ്രദേശത്ത് കാണുന്നുണ്ടെന്നും വീടുകള്‍ക്കു ചുറ്റിലും എത്തുന്ന ആന കൃഷി മുഴുവനായും നശിപ്പിച്ചതായും നാട്ടുകാര്‍ പറയുന്നു.ഒട്ടേറെ തവണ വനവകുപ്പിനെ അറിയിച്ചിട്ടും ആനയെ കാട്ടിലേക്ക് തിരികെ അയക്കുന്നതിനുള്ള നടപടി ഉണ്ടായില്ലെന്നും പ്രദേശവാസികള്‍പറയുന്നു.