ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം..ഇത്തവണ നാശം വിതച്ചത്…
ചിന്നക്കനാലിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചക്കക്കൊമ്പനാണ് ആക്രമണത്തിന് പിന്നിൽ. കാട്ടാനയുടെ ആക്രമണത്തിൽ ചിന്നക്കനാലിലെ ഒരു വീട് തകർന്നു. ചിന്നക്കനാലിൽ 301 ൽ ഗന്ധകന്റെ വീടാണ് ചക്കകൊമ്പന്റെ ആക്രമണത്തിൽ തകർന്നത്. വീടിന്റെ ഒരു ഭാഗം കാട്ടാന പൂർണ്ണമായും ഇടിച്ചു തകർത്തു. ആക്രമണ സമയം വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ആണ് ഒഴിവായത്. നിലവിൽ കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പൻ രണ്ട് വീടുകൾ തകർത്തിരുന്നു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് ചക്കക്കൊമ്പൻ തകർത്തത്. അന്ന് വീടുകളിലെ താമസക്കാർ ആശുപത്രിയിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശത്തെ കൃഷിയിടവും ചക്കക്കൊമ്പൻ നശിപ്പിക്കുന്നത് പതിവാണ്.