സംസ്ഥാനത്ത രണ്ടിടത്ത് കാട്ടാന ആക്രമണം…..ബൈക്ക് യാത്രികന് പരിക്ക്…..
മലപ്പുറം: മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. ഉച്ചക്കുളം ഉന്നതിയിലെ അരുണിനാണ് പരിക്കേറ്റത്. ബൈക്കിൽ പോകുന്നതിനിടെയാണ് ആന ആക്രമിച്ചത്. പരിക്കേറ്റ അരുണിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് പുതുപ്പരിയാരം പുളിയംപുള്ളിയിൽ വീണ്ടും കാട്ടാന ജനവാസ മേഖലയിലെത്തി. പുളിയംപുള്ളി സ്വദേശി ലിബിന്റെ വീട്ടുമുറ്റത്താണ് കാട്ടാനയെത്തിയത്. കാട്ടാനയെ പടക്കം പൊട്ടിച്ച് തുരത്താനുള്ള ശ്രമം വനം വകുപ്പ് ദ്രുത കർമ സേന തുടരുകയാണ്. ഇന്നലെ രാത്രിയും ഇതേ വീട്ടുമുറ്റത്ത് കാട്ടാനയെത്തിയിരുന്നു. കാട്ടിലേക്ക് തുരത്തിയെങ്കിലും വീണ്ടും തിരിച്ചെത്തുകയായിരുന്നു. മുഴുവൻ സമയ നിരീക്ഷണത്തിനായി വനംവകുപ്പ് ആർആർടി സംഘത്തെ മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.