വന്യജീവി ആക്രമണം തടയാനുള്ള അടിയന്തര നടപടികൾ ചർച്ച ചെയ്യും, വനംവകുപ്പ് ഉന്നതതല യോഗം തുടങ്ങി….

വയനാട്ടിൽ സ്ഥിരമായി കാട്ടാന ആക്രമണമുണ്ടാവുന്നതിൻ്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉന്നതതല യോഗം തുടങ്ങി. മന്ത്രി എകെ ശശീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വകുപ്പ് മേധാവിമാർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. വന്യജീവി ആക്രമണം തടയാനുള്ള അടിയന്തര നടപടികളാണ് യോഗം ചർച്ച ചെയ്യുന്നത്. അതേസമയം, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലന്റെ മൃതദേഹം പോസ്സ് മോർട്ടത്തിനായി സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 

വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.  

Related Articles

Back to top button