പാല്‍ വാങ്ങാൻ പോവുന്നതിനിടെ കാട്ടുപന്നി ആക്രമണം..മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 2 പേർക്ക്..

ഉള്ള്യേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉള്ള്യേരി പുത്തഞ്ചേരിയിലാണ് സംഭവം. റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ ചേരിയയില്‍ ശ്രീധരന്‍, ശ്രീഹരിയില്‍ ബാലന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായി പോവുന്നതിനിടെയാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ബാലകൃഷ്ണനെയും പാല്‍ വാങ്ങാനായി പോവുമ്പോഴാണ് കാട്ടുപന്നി അക്രമിച്ചത്. പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ജനങ്ങളെ ആക്രമിച്ച സംഭവം ആദ്യമാണെന്ന് വാര്‍ഡ് അംഗം സി അജിത പറഞ്ഞു.

Related Articles

Back to top button