കാട്ടുപന്നിയുടെ ആക്രമണം.. ബൈക്കില്‍ യാത്ര ചെയ്ത അമ്മയ്ക്കും മകനും…
ബൈക്കില്‍ യാത്ര ചെയ്ത അമ്മയ്ക്കും മകനും കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മുണ്ടത്തിക്കോട് സെന്ററില്‍ വച്ച് ബൈക്ക് യാത്രികരായ തിരൂര്‍ കടവത്ത് സുമ (46) മകന്‍ സായൂജ് (21) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ആലപ്പുഴ ചേർത്തലയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് സ്വദേശി രവീന്ദ്രൻ (68) ആണ് മരിച്ചത്.ചേർത്തല പൂത്തോട്ട പാലത്തിന് സമീപം രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. രവീന്ദ്രൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.