കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണം.. കുട്ടികളടക്കം അഞ്ചുപേർക്ക്…

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. കുടുംബം സഞ്ചരിച്ച ജീപ്പ് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കൊല്ലം അരിപ്പയിലായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത് . രാത്രി എട്ടുമണിയോടെയാണ് ജീപ്പിൽ കാട്ടുപോത്തിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പുത്തൻപുരയിൽ വീട്ടിൽ ഷെരീഫ്, ഭാര്യ അസീന, ഇവരുടെ മക്കൾ, അസീനയുടെ മാതാവ് എന്നിവർക്ക് ആണ് പരിക്കേറ്റത്. ഇവരെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button