ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്.. പ്രതിക്ക് ജാമ്യം.. ഉത്തരവിൽ സഫലമീ യാത്ര കവിതാംശവും…
പരസ്ത്രീ ബന്ധം ഉന്നയിച്ച 88കാരിയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. 91കാരനായ പുത്തൻകുരിശ് സ്വദേശിക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജീവിത സായാഹ്നത്തിൽ ഭാര്യയും ഭർത്താവും പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണെന്നും ഇക്കാര്യം ഹർജിക്കാരനും ഭാര്യയും മനസിലാക്കേണ്ടതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സന്തോഷകരമായ ജീവിതമുണ്ടാകുമെന്ന പ്രത്യാശയോടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി അറിയിച്ചു. കവി എൻഎൻ കക്കാട് അവസാനനാളുകളിൽ എഴുതിയ ‘സഫലമീ യാത്ര’ എന്ന കവിത ഉത്തരവിൽ ചേർത്തിരുന്നു.