മകളുടെ പഠനത്തിനും കല്യാണത്തിനുമായി ഭർത്താവിന്റെ വൃക്ക വിറ്റു.. പണവുമായി കാമുകനൊപ്പം ഒളിച്ചോടി ഭാര്യ…
മകളുടെ പഠനാവശ്യങ്ങൾക്കും വിവാഹത്തിനുമായി ഭർത്താവിന്റെ വൃക്ക വിറ്റ പണവുമായി കാമുകനോടൊപ്പം ഒളിച്ചോടി വീട്ടമ്മ.ഭാര്യയുടെ നിർബന്ധത്തിനൊടുവിലായിരുന്നു വൃക്ക വിൽക്കാൻ യുവാവ് തീരുമാനിച്ചത്.മൂന്നു മാസം നീണ്ട കാത്തിരിപ്പിൽ വൃക്ക സ്വീകരിക്കാനുള്ള ആളെയും കിട്ടി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയപ്പോളായിരുന്നു സംഭവം.
ബംഗാളിലെ ഹൗറാ ജില്ലയിലാണ് സംഭവം നടന്നത്.ഫെയ്സ്ബുക് വഴി പരിചയപ്പെട്ട കാമുകനുമായാണ് പണം കിട്ടിയ അന്നുതന്നെ യുവതി കടന്നത്. പത്തുവയസ്സുള്ള കുട്ടിയുടെ പഠനത്തിനും ഭാവിയിലെ വിവാഹത്തിനും വേണ്ടിയാണു വൃക്ക വിൽക്കാൻ യുവാവ് തയാറായതെന്നാണു വിവരം.ഭർത്താവ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഭാര്യയെയും കാമുകനെയും കണ്ടെത്തി. പൊലീസ് സ്റ്റേഷനിലെത്തിയ മകളെയും ഭർത്താവിനെയും കാണാൻ ഭാര്യ കൂട്ടാക്കിയില്ല. തനിക്ക് ആരെയും കാണേണ്ടെന്നും വിവാഹ മോചനത്തിനു തയ്യാറാണെന്നും യുവതി പറഞ്ഞു.