പാഠ പുസ്തകം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ ഭാര്യയെ കാണാനില്ലെന്ന് പരാതി…

കുട്ടികൾക്കുള്ള പാഠ പുസ്തകം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്. 30 കാരിയായ റജീനയെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. ഭാര്യയ്ക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ഭർത്താവ്. കുട്ടികൾക്കുള്ള പാഠ പുസ്തകം വാങ്ങാനെന്ന് പറഞ്ഞാണ് റജീന വീട്ടിൽ നിന്നിറങ്ങിയതെന്ന് ചീക്കോട് സ്വദേശി സുൽത്താൻ വടക്കഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ പറയുന്നു.

യുവതി മൊബൈൽ ഫോൺ എടുക്കാതെയാണ് വീട്ടിൽ നിന്നിറങ്ങിയത്. കയ്യിലുള്ളത് 4,500 രൂപ മാത്രമാണ്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button