വൈക്കത്ത് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിക്കൊന്നു..ശേഷം പ്രതി സ്റ്റേഷനിലെത്തി….

കോട്ടയം വൈക്കത്ത് ഭാര്യയെയും ഭാര്യമാതാവിനെയും ഭർത്താവ് വെട്ടി കൊലപ്പെടുത്തി. വൈക്കം മറവന്തുരുത്ത് സ്വദേശികളായ ഗീത(58 ) മകൾ ശിവപ്രിയ(30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ശിവപ്രിയയുടെ ഭർത്താവ് നിതീഷ് പോലീസിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകസമയം ഇവരുടെ നാലു വയസ്സുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. കുട്ടിയെ സ്വന്തം വീട്ടിൽ ഏൽപ്പിച്ച ശേഷമാണ് നിതീഷ് പോലീസിൽ കീഴടങ്ങിയത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button