ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം; മാധ്യമപ്രവർത്തകനായ യുവാവിനെ അക്രമികൾ വെടിവച്ചു കൊന്നു

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം. വ്യവസായിയും, മാധ്യമപ്രവർത്തകനുമായ യുവാവിനെ വെടിവച്ചു കൊന്നു. റാണാ പ്രതാപ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയിൽ ആയിരുന്നു സംഭവം. അക്രമി സംഘം യുവാവിന് തലക്ക് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സമാന സാഹചര്യത്തിൽ രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് 5 പേരാണ്. നേരത്തെ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മരത്തിൽ കെട്ടിയിട്ടിരുന്നു. മണിറാം പൂർ, കാളിഗഞ്ച് ജില്ലകളിലായാണ് സംഭവങ്ങൾ നടന്നത്. സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു.




