ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ക്ക് സംസ്ഥാന ഭരണം! യുഡിഎഫിനെ സന്തോഷിപ്പിക്കുന്ന കണക്കുകൾ, തെക്കൻ കേരളം നൽകുന്ന സൂചനകൾ ഇങ്ങനെ

തെക്കന്‍ ജില്ലകള്‍ പ്രത്യേകിച്ച് തിരുവനന്തപുരം കൊല്ലം, ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ക്ക് സംസ്ഥാന ഭരണം കിട്ടും. കാലങ്ങളായുള്ള കണക്കുകൂട്ടലാണിത്. 100 ല്‍ 50 സീറ്റ് നേടി വെന്നിക്കൊടി പാറിച്ച് നില്‍ക്കുന്ന ബിജെപിയ്ക്ക് ഇത് നല്‍കുന്നത് വെറും കോര്‍പ്പറേഷന്‍ ഭരണം മാത്രമല്ല, ഈ മേഖലയില്‍ നാല് നിയമസഭാ സീറ്റുകല്‍ക്കുള്ള ആത്മവിശ്വാസം കൂടിയാണ്. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം കഴക്കൂട്ടം നേമം എന്നിവിടങ്ങളില്‍ അവര്‍ക്ക് വ്യക്തമായ മേധാവിത്വം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ 15 ഇടത്ത് എല്‍ഡിഎഫും 13 ഇടത്ത് യുഡിഎഫും വിജയിച്ചപ്പോൾ വെറും അ‍ഞ്ച് സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫിന് അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തിലും ആറ് എണ്ണം യുഡിഎഫ് നേടി.

Related Articles

Back to top button