രാജ്യ തലസ്ഥാനം ആര് ഭരിക്കും…നാളെ അറിയാം…ആത്മവിശ്വാസത്തിൽ പാർട്ടികൾ…

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. പ്രതീക്ഷയോടെ പാർട്ടികൾ. ഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ ആംആദ്മി പാർട്ടി. എക്സിറ്റ്പോൾ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി. സ്ഥിതി മെച്ചപ്പെടുത്താൻ ആകുമെന്ന് കോൺഗ്രസും.

70 സീറ്റുകളിലേക്ക് വാശിയേറിയ മത്സരമാണ് ആംആദ്മി പാർട്ടിയും ബിജെപിയും കാഴ്ചവച്ചത്. പരസ്പര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രചാരണമായിരുന്നു തെരഞ്ഞെടുപ്പ് നാളുകളിൽ ഉണ്ടായത്. ആം ആദ്മി പാർട്ടിക്കായി അരവിന്ദ് കെജ്രിവാൾ എന്ന ഒറ്റമുഖം പോരാടിയപ്പോൾ ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതൃനിര തെരഞ്ഞെടുപ്പുക്കളം ഇളക്കിമറിച്ചു.

Related Articles

Back to top button