ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍…കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകം..

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാൻ പാര്‍ട്ടിയിൽ ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന ബിജെപി നേതാവ് വിവി രാജേഷും ആര്‍ ശ്രീലേഖയുമാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതേസമയം, ആരാകും മേയറെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകമാകും. വിവി രാജേഷിനെ മേയറാക്കിയാൽ ആര്‍ ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപിയിൽ സജീവമാണ്.ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം. അന്തിമ തീരുമാനം വൈകാതെ ബിജെപി പ്രഖ്യാപിച്ചേക്കും.



