കണ്ടെയ്‌നറില്‍ നിന്ന് ഇറക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

 ബൈപ്പാസില്‍ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയാണ് മരിച്ചത്. കണ്ടെയ്‌നറില്‍ നിന്ന് ബോര്‍ഡ് ഇറക്കുന്നതിനിടെയാണ് അപകടം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ ലുലുമാളിന് എതിര്‍വശം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് അപകടം. കണ്ടെയ്‌നറിനുള്ളില്‍ അട്ടിമറിഞ്ഞ ജിപ്‌സത്തിനിടയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. അഗ്‌നിശമന സേനയും, പോലീസും ,നാട്ടുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button