ജീപ്പിൽ സഞ്ചരിക്കുന്നതിനിടെ പിശോധന… അരയിലും സീറ്റിനടയിലുമായി കണ്ടെത്തിയത്…
ആഢംബര ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പിടികൂടിയപ്പോൾ കണ്ടെത്തിയത് വൻ ലഹരി വസ്തുക്കൾ. 8.96 ഗ്രാം മെത്താഫിറ്റമിനും, 340 ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്.
കുലുക്കല്ലൂർ ചുണ്ടമ്പറ്റ മടയിൽ വീട്ടിൽ 37 കാരനായ മുഹമ്മദലിയാണ് അറസ്റ്റിലായത്. യുവാവിന്റെ അരയിൽ ഒളിപ്പിച്ച നിലയിൽ 8.96 ഗ്രാം മെത്താഫിറ്റാമിനും ജീപ്പിൻറെ മുൻഭാഗത്ത് സീറ്റിനടയിൽ ഒളിപ്പിച്ച നിലയിൽ 340 ഗ്രാം കഞ്ചാവും പിടികൂടി. യുവാവിനെ റിമാൻ്റ് ചെയ്തു.